കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച ആര്‍എസ്പി ദേശീയ ജറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്.ചന്ദ്രചൂഡന്റെ പ്രസ്താവകള്‍ ദുരുദ്ദേശ്യപരവും അസ്ഥാനത്തുമാണെന്നു സുധീരന് പറഞ്ഞു. ചന്ദ്രചൂഡന് സാക്ഷി മഹാരാജിപ്പാനെപ്പോലെയാണ് സംസാരിക്കുന്നതെന്നും സുധീരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ ചന്ദ്രചൂഡന് നടത്തിയ ആരോപണങ്ങള്‍ക്ക് ആര്‍എസ്പി സംസ്ഥാന നേതൃത്വമാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡന് രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭരണത്തിന്റെ മേന്മകൊണ്ട് യുഡിഎഫിനൊപ്പം നില്‍ക്കുന്നവരും ലജ്ജിക്കേണ്ട അവസ്ഥയാണെന്നും നെഹ്റുവും പട്ടേലും നയിച്ച കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് കുഴിയാനകളാണെന്നുമായിരുന്നു ചന്ദ്രചൂഡന്റെ വിമര്‍ശനം.