പഠിക്കുന്നതിനിടെ ചെവിയില്‍ ഇരിക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ശനി, 7 ഓഗസ്റ്റ് 2021 (15:12 IST)
ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ജയ്പൂരിലെ ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് കുമാര്‍ നഗര്‍ (28) ആണ് മരിച്ചത്. ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ ചെവിയില്‍ വച്ച് പഠിക്കുന്നതിനിടെയാണ് അപകടം. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു രാകേഷ്. പഠനാവശ്യത്തിനായാണ് ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. 
 
ഇലക്ട്രിക് ഔട്ട്ലെറ്റില്‍ കുത്തിവെച്ചുകൊണ്ടാണ് ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ രാകേഷ് ഉപയോഗിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ അബോധാവസ്ഥയിലായ രാകേഷ് ചികിത്സയ്ക്കിടയിലാണ് മരിക്കുന്നത്. ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് രാകേഷിന്റെ ചെവികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലാണ് രാകേഷിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം ഉണ്ടാകുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍