കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബാഹുബലിക്ക് ഗിന്നസ് റെക്കോര്‍ഡ്
വ്യാഴം, 23 ജൂലൈ 2015 (09:59 IST)
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന എസ് എസ് രാജമൗലിയുടെ ബാഹുബലിക്ക് ഗിന്നസ് റെക്കോര്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ പോസ്റ്റര്‍ വിഭാഗത്തിലാണ് ബാഹുബലി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇക്കാര്യം ഗിന്നസ് റെക്കോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബാഹുബലിയുടെ സംവിധായകന് രാജമൗലി ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയാണ് കൊച്ചിയില്‍ അവതരിപ്പിച്ചത്. 4,793.65 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലായിരുന്നു പോസ്റ്റര്‍. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയുടെ പേരിലാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡും. സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കൊളേജ് ഗ്രൗണ്ട് സ്റ്റേഡിയത്തിലായിരുന്നു പോസ്റ്റര്‍ ഒരുക്കിയത്.
അതേസമയം, പ്രഭാസ് നായകനായ ബാഹുബലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നാല് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുബോഴേക്കും കളക്ഷന്‍ 400 കോടി രൂപയിലേക്ക് അടുക്കുകയാണ്. 10 ദിവസത്തിനുള്ളില്‍ 355 കോടിയാണ് സ്വന്തമാക്കിയത്. 12 ദിവസത്തിനുള്ളില്‍ 12 കോടിയും. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇതുവരെ 40 കോടി നേടിയിട്ടുണ്ട്. ഹിന്ദി പതിപ്പ് 67 കോടിയും സ്വന്തമാക്കി.