മോദിക്കൊരു സല്യൂട്ട്! ആരും പരിഭ്രമിക്കേണ്ടതില്ല, അധ്വാനത്തിന്റെ ഫലം ആർക്കും നഷ്ടപ്പെടില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ

ബുധന്‍, 9 നവം‌ബര്‍ 2016 (16:08 IST)
ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് അദ്ധ്യാത്മികാചാര്യനും, യോഗാഭ്യാസ ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ. ജനങ്ങളോട് പരിഭ്രാന്തരാകേണ്ടതില്ലെന്നും കള്ളപ്പണവും തീവ്രവാദവും തട‌യാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നും രവിശങ്കർ വ്യക്തമാക്കി. ചൊവ്വാഴ്ച അർധരാത്രി മുതലാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ അസാധുവായത്.
 
ഭയപ്പെടേണ്ട ആവശ്യമില്ല. ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവരുടെ കൈവശമുള്ള പണം. അത് ആർക്കും നഷ്ടപ്പെടില്ല. കയ്യിലുള്ള 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സാവകാശവും സർക്കാർ ഒരുക്കിയിട്ടുണ്ട്. നിയമപരമല്ലാത്ത രീതിയിൽ പണം കൈവശം വെച്ചിരിക്കുന്നവരെ മാത്രമേ ഈ പ്രഖ്യാപനം ബാധിക്കുകയുള്ളു. വളരെ വ്യക്തവും ശക്തതവുമായ ഒരു തീരുമാനം എടുത്തതിൽ മോദിയെ അഭിനന്ദിക്കുന്നുവെന്നും ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കി. 
 
വ്യാഴ്ച മുതൽ 500, 2000 രൂപയുടെ പുതിയ നോട്ടുക‌ൾ പുറത്തിറങ്ങും. അതോടൊപ്പം, പുതിയതായി ഇറക്കുന്ന നോട്ടുകളിൽ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് അധികൃതർ വ്യക്തമങ്ക്കി. എൻജിസി ടെക്നോളജി ഉൾച്ചേർത്തതാണ് പുതിയ 2,000 രൂപ നോട്ടുകൾ എന്നതായിരുന്നു ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്ത.

വെബ്ദുനിയ വായിക്കുക