ആകാശചുഴി; സ്‌പൈസ് ജെറ്റ് വിമാനം ആടിയുലഞ്ഞു, ദൃശ്യങ്ങള്‍ പുറത്ത്

തിങ്കള്‍, 2 മെയ് 2022 (11:33 IST)
മുംബൈയില്‍ നിന്നും ദുര്‍ഗാപൂരിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ ആകാശചുഴിയില്‍പ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങളും ഓക്‌സിജന്‍ മാസ്‌കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നതും കേള്‍ക്കാം.

Pax injured when @flyspicejet suffered severe turbulence. Flight from Mumbai to Durgapur.

On arrival pax were rushed to hospital. pic.twitter.com/S2XUHSoOhD

— Nagarjun Dwarakanath (@nagarjund) May 2, 2022
ബാഗുകള്‍ വീണു യാത്രക്കാര്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ചിലര്‍ക്ക് തലയില്‍ തുന്നലുണ്ട്. സ്‌പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്നും 3 ജീവനക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍