2035 ഓടെ ഇന്ത്യന്‍ സ്‌പേസ് സ്‌റ്റേഷന്‍, 2040 ഓടെ ആദ്യ ഇന്ത്യക്കാരന്‍ ചന്ദ്രനിലേക്ക്

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (17:41 IST)
2035 ഓടെ ഇന്ത്യന്‍ സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മിക്കാനുള്ള ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ബഹിരാകാശവകുപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. 2040ല്‍ ആദ്യമായി ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കണമെന്നും മോദി പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരൂത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മോദിയുടെ നിര്‍ദേശം.
 
ചാന്ദ്രയാന്‍ 3, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ ഉള്‍പ്പട്യുള്ള ഇന്ത്യന്‍ ബഹിരാകാശ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ 2035ല്‍ ഇന്ത്യന്‍ സ്‌പേസ് സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്നും 2040 ഓടെ ചന്ദ്രനിലേക്ക് ആദ്യ ഇന്ത്യക്കാരനെ അയയ്ക്കാന്‍ കഴിയണമെന്നും മോദി പറഞ്ഞു. 20 ഓളം മറ്റ് പരീക്ഷണങ്ങള്‍, മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ എന്നിവയും ലക്ഷ്യങ്ങളായുണ്ട്. ശുക്രന്‍,ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ശാസ്ത്രജ്ഞന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ചാന്ദ്രറ്റാന്‍ 3 ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയതായും മോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍