ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത് സനാതന ധർമത്തെ ഇല്ലാതെയാക്കാൻ, തിരെഞ്ഞെടുപ്പിന് മുൻപെ വിവാദം ആയുധമാക്കി മോദി

വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (18:14 IST)
രാജ്യത്ത് സനാതന ധര്‍മം അവസാനിപ്പിച്ച് 1000 വര്‍ഷത്തെ അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ സംസ്‌കാരത്തെയും ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഒന്നിപ്പിച മൂല്യങ്ങളെയും പാരമ്പര്യത്തെയും തകര്‍ക്കുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യമെന്നും ഝാന്‍സിയിലെ റാണി ലക്ഷ്മീഭായിക്ക് ബ്രിട്ടീഷുകാരെ വെല്ലുവിളിക്കാനും തന്റെ ഝാന്‍സിയെ കൈവിടില്ലെന്ന് പറയാനും കഴിഞ്ഞത് സനാതന ധര്‍മത്തിന്റെ ശക്തിയാണെന്നും മോദി പറഞ്ഞു.
 
സനാതന ധര്‍മം സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്നും അത് കേവലം എതിര്‍ക്കപ്പെടേണ്ടത് മാത്രമല്ല പൂര്‍ണ്ണമായും തുടച്ചുനീക്കേണ്ടതുമാണെന്ന് നേരത്തെ തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ഉദയനിധിയുടെ പ്രസ്താവന ഇന്ത്യയാകെ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശിലെ തിരെഞ്ഞെടുപ്പിലും മോദി ഇത് വിഷയമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍