സൌമ്യ വധക്കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് യാതൊരു ജാഗ്രതയും കാണിക്കാതെ; വിധിയില്‍ ഗുരുതരമായ പിഴവെന്നും കട്‌ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (12:40 IST)
സൌമ്യ വധക്കേസില്‍ യാതൊരു ജാഗ്രതയും കാണിക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി മുന്‍ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്‌ജു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം വ്യക്തമാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നല്കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല.
 
സംശയത്തിന്റെ ആനുകൂല്യം നല്കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ല. നീതി നിഷേധമാണ് നടന്നത്. സുപ്രീംകോടതി വിധി പുനപരിശോധിക്കണം. ഇത്തരത്തിലുള്ള വിധികള്‍ സുപ്രീംകോടതിയുടെ വിശ്വാസം ഇല്ലാതാക്കും. കേസില്‍ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കണമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കട്‌ജു ആവശ്യപ്പെട്ടു.
 
Next Article