അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. കോണ്‍ഗ്രസിന് നേരത്തെ ക്ഷണം ലഭിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറിനിന്നാല്‍ അത് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്‌തേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതിഷ്ഠാ ചടങ്ങിലേക്ക് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ക്ഷേത്രം ട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.