‘മോഡി ഭരണം സമ്പൂര്‍ണ പരാജയം’

Webdunia
ശനി, 4 ഒക്‌ടോബര്‍ 2014 (15:44 IST)
കേന്ദ്ര സര്‍ക്കാരിന്റെ നൂറുദിവസത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോഡി ഭരണത്തില്‍ ജനജീവിതം ദുസഹമായെന്നും ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയാഗാന്ധി കുറ്റപ്പെടുത്തി.
 
വിദേശത്തെ കള്ളപ്പണം പിടിച്ചെടുക്കാനോ, വിലക്കയറ്റം നിയന്ത്രിക്കാനോ, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. 
 
വോട്ടു നേടുന്നതിനായി മോഡിയും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഹരിയാനയിലെ മേഹമില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സോണിയാഗാന്ധി പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article