സോളാറില്‍ സഭയില്‍ പ്രതിഷേധം; പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി
തിങ്കള്‍, 14 ഡിസംബര്‍ 2015 (10:13 IST)
സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സബ്‌മിഷനും ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഡയസില്‍ കയറിയ പ്രതിപക്ഷം സ്പീക്കര്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കി.
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളവുമായി സ്പീക്കര്‍ക്ക് എതിരെ തിരിഞ്ഞത്.