അപകീര്‍ത്തിക്കേസ്; സ്മൃതി ഇറാനിക്ക് സമന്‍സ്
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിനെത്തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു ഡല്‍ഹി കോടതി സമന്‍സ് അയച്ചു.
സെപ്റ്റംബര്‍ 27 ന് മുമ്പായി കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2012 ഡിസംബറില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം നടന്ന ടെലിവിഷന്‍ സംവാദത്തില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് സഞ്ജയ് നിരുപം ഹര്‍ജി ഫയല്‍ ചെയ്തത്.