കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നല്‍കിയ വെളളത്തിന്റെ ബോട്ടിലില്‍ പാമ്പ് !
കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നല്‍കിയ വെളളത്തിന്റെ ബോട്ടിലില്‍ പാമ്പിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഡോ.രമണ്‍ സിംഗും പങ്കെടുത്ത യോഗത്തില്‍ നല്‍കിയ വെളളത്തിന്റെ ബോട്ടിലിലാണ് പാമ്പിനെ കണ്ടെത്തിയത്.
ബുധനാഴ്ച റായ്പൂരിലെ ബിജെപി ആസ്ഥാനത്ത് നടന്ന ഒരു യോഗത്തിലായിരുന്നു സംഭവം.
യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം 'അമന്‍ അക്വ' എന്ന ബോട്ടില്‍ വെളളമാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലുളള ഒരു ഡോക്ടര്‍ കുടിക്കനായി വെളളമെടുത്തപ്പോഴാണ് ബോട്ടിലിനുളളില്‍ പാമ്പിനെ കണ്ടത്.
സംഭവം യോഗത്തിനെത്തിയവരില്‍ പരിഭ്രാന്തി പരത്തി. സംഭവത്തില്‍ വെളളം ബോട്ടില്‍ ചെയ്ത കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംഭവത്തോട് പ്രതികരിച്ച മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു.