പാമ്പ് കടിച്ച കാല്‍ കരിഞ്ഞുണങ്ങി, 13 കാരി ഗുരുതരാവസ്ഥയില്‍

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (11:26 IST)
പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ എല്ലാ രാജ്യത്തും സാധാരണയാണ്. എന്നാല്‍ വെന്‍സ്വേലയില്‍ 13കാരിക്ക് സംഭവിച്ചത് സമാനതകളില്ലാത്ത വിഷം തീണ്ടലായിരുന്നു. മാരകമായ വിഷമുള്ള പാമ്പിന്റെ കടിയേറ്റ ഈ പെണ്‍കുട്ടിയുടെ കാല്‍ കോശങ്ങള്‍ നശിച്ച് ഉണങ്ങി കറുത്ത് അസ്ഥിമാത്രമായി തീര്‍ന്നു.

വെനസ്വേലയിലെ കാര്‍കരാസിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് കാലിലെ കോശങ്ങള്‍ നശിച്ചതാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോശങ്ങള്‍ നശിച്ചതോടെ, കാല്‍ കറുത്തുപോവുകയും ഉണങ്ങിപ്പോവുകയുമായിരുന്നു.  പാമ്പിന്‍വിഷത്തിനുള്ള ആന്റിവെനം ട്രീറ്റ്‌മെന്റ് തുടക്കത്തില്‍ നല്‍കാതിരുന്നതാണ് സംഗതി ഗുരുതരമാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പാമ്പ് കടിയേറ്റതിനേ തുടര്‍ന്ന് പാരമ്പര്യ മരുന്നിനെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ തുടക്കത്തില്‍ ആശ്രയിച്ചത്. എന്നാല്‍ സ്ഥിതി വഷളായതൊടെയാണ് കുട്ടിയേ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇനി തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിഷബാധയേ തുടര്‍ന്ന് കരിഞ്ഞുണങ്ങിപ്പോയ കാല്‍ മുറിച്ചുകളഞ്ഞാലും കുട്ടി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.

ഇപ്പോള്‍ കാല്‍മുട്ടിന് കീഴിലുള്ള ഭാഗമാണ് കരിഞ്ഞുണങ്ങിയത്. എന്നാല്‍, അത് മുകളിലേക്ക് വ്യാപിക്കുമെന്ന് ഡോക്ടര്‍മാര്‍ ഭയക്കുന്നു. ശരീരത്തിലെ മറ്റുഭാഗങ്ങളിലുള്ള പേശികളും അയഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് വിഷബാധ ശരീരത്തിലേക്ക് വ്യാപിക്കുന്നുവെന്നതിന് തെളിവാണ്. അതിനാല്‍ ഉടനേ തന്നെ മരണം സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക