അമേഠിയിലെ സ്ത്രീകള്‍ക്ക് സ്‌മൃതി ഇറാനിയുടെ ദീപാവലി സമ്മാനം 15,000 സാരികള്‍

ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (09:17 IST)
അമേഠിയിലെ സ്ത്രീകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 15,000 സാരികള്‍. എന്തായാലും അമേഠിയെ കൈവിടില്ലെന്നാണ് സ്മൃതിയുടെ തീരുമാനം. ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠി ലോക്‌സഭ മണ്ഡലത്തില്‍ സ്‌മൃതി ഇറാനിക്കു വേണ്ടി അടുത്ത അനുയായി വിജയ്‌ ഗുപ്‌തയാണ്‌ സാരി വിതരണം നടത്തിയത്‌.
 
ജഗദീഷ്‌പൂര്‍, തിലോലി, ഗൗരിഗഞ്ച്‌, സലോണ്‍, അമേഠി എന്നിവിടങ്ങളിലാണ്‌ കേന്ദ്രമന്ത്രിയുടെ വകയായി സാരിവിതരണം നടന്നത്‌. ടെലിവിഷനിലൂടെ പൊതുജനങ്ങള്‍ക്ക്‌ സുപരിചിതയായ സ്‌മൃതി ഇറാനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക്‌ ശക്‌തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപാവലി സമ്മാനമായി സാ‍രി വിതരണം ചെയ്തത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക