അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധം നടക്കുന്ന ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗം ഗണ്യമായി കുറഞ്ഞു. വാട്‌സ്ആപ് സന്ദേശങ്ങള്‍ പോലും ചില ദ്വീപുകളില്‍ ലഭിക്കില്ല. രണ്ട് ദിവസമായി സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ദ്വീപ് നിവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്നാല്‍, മൊബൈലില്‍ 4 ജി കാണിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്രതിഷേധങ്ങളും ലക്ഷദ്വീപില്‍ നടന്നിരുന്നു. ഇതിനിടയിലാണ് ഇന്റര്‍നെറ്റ് വേഗത കുറഞ്ഞിരിക്കുന്നത്. അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും.