നിയമ സഭാ തെരഞ്ഞെടുപ്പിനു ശേഷം വഷളായ ശിവസേനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മഹാരാഷ്ട്രയില്‍ ബിജെപി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. ശിവസേന എന്നും ബിജെപിയുടെ സുഹൃത്താണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത് ഈ ശ്രമങ്ങള്‍ നടക്കുന്നതായുള്ള തെളിവായാണ് നിരീക്ഷകര്‍ കരുതുന്നത്. ശിവസേന എന്നും ബിജെപിയുടെ സുഹൃത്താണ് ഭാവിയിലും അത് അങ്ങനെ തന്നെയാകുമെന്നുമാണ് ഫഡ്നാവിസ് പറഞ്ഞത്.
ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു ശിവസേനാ തലവന്‍ ഉദ്ദവ് താക്കറേയുമായി ചര്‍ച്ച നടത്തിയ വാര്‍ത്തകളും പുറത്തുവന്നു. ശിവസേനയില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ശേഷമാണ് പ്രഭു കേന്ദ്രമന്ത്രിയായത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. ശിവസേന-ബിജെപി ബന്ധം നന്നാക്കുകയായിരുന്നു കൂടിക്കാഴ്ച്ചയുടെ ഉദ്ദേശം എന്നാണ് സൂചന.
പ്രഭു ഞങ്ങളുടെ പഴയ സഹപ്രവര്‍ത്തകന്‍ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം റയില്‍വേ മന്ത്രിയാണ്. മുംബൈയുടെയും മഹാരാഷ്ട്രയുടെയും വികസനവുമായി ബന്ധപ്പെട്ട് ഉദ്ധവുമായി അദ്ദേഹം സംസാരിച്ചു കാണും. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ രണ്ടു പേര്‍ക്കിടയിലും തെറ്റിധാരണകള്‍ ഉണ്ടായിരുന്നു. അത് ഈ കൂടിക്കാഴ്ച്ചയില്‍ ഇല്ലാതായെന്നു ശിവസേനയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൌട്ട് ഈ വാര്‍ത്തകളോട് പ്രതികരിച്ചു.
അതിനിടെ മഹാരാഷ്ട്രയില്‍ ബിജെപി മാറ്റത്തിന്റെ പാതയിലാണ്. സംഭാഷണങ്ങളില്‍ നല്ലത് സംഭവിക്കട്ടെയെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും പ്രത്യാശ പ്രകടിപ്പിച്ചു.