മെയ് മുതൽ ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്ത 1,500 പേർക്ക് കൊവിഡ്

ചൊവ്വ, 4 ഓഗസ്റ്റ് 2020 (11:39 IST)
രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനഃസ്ഥാപിച്ച മെയ് മുതൽ സർവീസുകളിൽ യാത്ര ചെയ്ത് 1,500 പേർക്ക് കൊവിഡ് ബാധ. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്ര ചെയ്തെത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തൊയത്. എന്നാൽ എത്ര യാത്രക്കരെ പരിശോധനയ്ക്ക് വിധേയരാക്കി എന്നത് വ്യക്തമല്ല. 
 
മെയ് 23 മുതൽ ജൂൺ 30 വരെ 45 ലക്ഷത്തിലധികം പേരാണ് ആഭ്യന്തര സർവീസുകൾ വഴി യാത്ര ചെയ്തത്. എന്നാൽ യാത്ര ചെയ്ത എല്ലാവരെയും പരിശോധന നടത്തിയിരുന്നില്ല. പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾ, ത്രിപുര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങിൽ തെരെഞ്ഞെടുത്ത യാത്രക്കാരിൽ മാത്രമായിരുന്നു പരിശോധന. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഗോവ, ബംഗാള്‍. എന്നിവിടങ്ങിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവർക്ക് മാത്രം പരിശോധന നടത്തി.
 
ജമ്മു കശ്മീർ പോലെ ചില ഇടങ്ങളിൽ മാത്രമാണ് യാത്രക്കാരെ കർശനമായീ പരിശോധിച്ചിരുന്നൊള്ളു. കൊവിഡ് പൊസിറ്റീവ് ആയ മിക്ക യാത്രക്കാരും രോഗലക്ഷണങ്ങൾ പ്രകടിപിച്ചിരുന്നില്ല. അതായത് വിമാന യാത്രകളിലൂടെ കൂടുതൽ പേരിലേയ്ക്ക് കൊവിഡ് വ്യാപിച്ചിരിയ്ക്കാം എന്ന് സാരം. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിർത്തിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍