പ്രത്യേക സംവരണം വേണമെങ്കില്‍ മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന

ചൊവ്വ, 3 മാര്‍ച്ച് 2015 (14:56 IST)
മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. നേരത്തെ മഹാരാഷ്ട്രയിലെ മുസ്ലീം സമൂഹത്തിന് സംവരണം നല്‍കണമെന്ന  മുസ്ലിം പണ്ഡിതന്‍ അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
 
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് പരിഗണന ആവശ്യമെങ്കില്‍ അവര്‍ മാതൃരാജ്യം ഇന്ത്യയാണെന്ന് ആദ്യം അംഗീകരിക്കണം. പിന്നോക്ക വിഭാഗക്കാരായ മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കുന്നത് അവരുടെ പ്രതിഷേധം കാരണമോ മുസ്ലിങ്ങള്‍ ആയതുകൊണ്ടോ അല്ലെന്നും അവര്‍ രാജ്യത്തെ പൗരന്മാരായതുകൊണ്ടാണെന്നും ശിവസേന ലേഖനത്തില്‍ പറയുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.


 
 

വെബ്ദുനിയ വായിക്കുക