ശിവകുമാറിനും കുടുംബത്തിനുമായാണ് രേഖകളില്ലാത്ത ഇത്രയും സ്വത്തുള്ളതെന്നാണ് കണ്ടെത്തല്‍. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 14 ലൊക്കേഷനുകളിലായി തിങ്കളാഴ്ച സി ബി ഐ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 57 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.