ഡിസംബറിൽ മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി നടത്തിയ ലോട്ടറി നറുക്കെടുപ്പിലാണ് ഷിർക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലയുള്ള രണ്ടു ഫ്ളാറ്റുകളാണ് ഇത്. ഇതിൽ ഏതെങ്കിലും ഒന്നു ഷിർക്കെയ്ക്കു തെരഞ്ഞെടുക്കാം.
എന്നാൽ, വാസ്തു പ്രശ്നം ചൂണ്ടിക്കാണിച്ച് ഇതിൽ വിലകൂടിയ ഫ്ളാറ്റ് ഏറ്റെടുക്കാൻ ഷിർക്കെ വിസമ്മതിക്കുകയായിരുന്നു. വാസ്തു ഉപദേശകന്റെ നിർദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ശിർക്കെ പറഞ്ഞു. മികച്ച രാഷ്ട്രീയ ഭാവിക്കും സാമൂഹ്യ ജീവിതത്തിനും ഫ്ളാറ്റിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് തന്റെ വാസ്തു ഉപദേശകൻ നിർദേശിച്ചു. എന്നാൽ വിലകൂടിയ ഫ്ളാറ്റിൽ ഇതിനു കഴിയില്ല. രണ്ടാം ഫ്ളാറ്റിൽ മാറ്റങ്ങൾക്ക് അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് 4.99 കോടി വിലമതിക്കുന്ന ഫ്ളാറ്റ് തെരഞ്ഞെടുക്കാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് ഷിർക്കെ പറഞ്ഞു.