ഷീന ബോറ കൊലക്കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിക്കും രണ്ടാനച്ഛന് പീറ്റര്‍ മുഖര്‍ജിക്കും എതിരെ കൊലപാതക കുറ്റം ചുമത്തി. വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്ക് എതിരെയും വധശ്രമത്തിന് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.