‘ശശി തരൂരും മെഹര്‍ തരാറും ദുബായില്‍‌വെച്ച് കൂടിക്കാഴ്ച നടത്തി’

വെള്ളി, 4 ജൂലൈ 2014 (13:54 IST)
ശശി തരൂരും മെഹര്‍ തരാറും ദുബായില്‍‌വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സുനന്ദപുഷ്‌കറിന്റെ സുഹൃത്തും മധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗ്. സുനന്ദ പുഷ്‌കര്‍ മരിക്കുന്നതിന് ആറ് മാസം മുന്‍പായിരുന്നു സംഭവം. ഇക്കാര്യം സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്നും ജനുവരി 17 ന്‌ രാത്രി 12.30 ന്‌ സുനന്ദ തന്നെ വിളിക്കുമ്പോള്‍ അവര്‍ കരയുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. സീ മീഡിയയില്‍ നടന്ന ഒരു അഭിമുഖത്തിലാണ്‌ നളിനി സിംഗ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 
 
മെഹര്‍ തരാര്‍ അയച്ച ബിബിഎം സന്ദേശങ്ങള്‍ തരൂര്‍ മായ്ച്ചുകളഞ്ഞെന്ന് സുനന്ദ പരാതിപ്പെട്ടിരുന്നു. പാക്‌ മാധ്യമ പ്രവര്‍ത്തക മെഹര്‍ തെരാറുമായുള്ള ട്വിറ്റര്‍ വിവാദത്തെ തുടര്‍ന്നാകാം ഈ ആശങ്കയ്‌ക്ക് കാരണമെന്ന്‌ ആദ്യം കരുതിയെങ്കിലും ശശി തരൂര്‍ തന്റെ ബ്‌ളാക്ക്‌ബെറി ഫോണില്‍ നിന്നും മെസേജ്‌ ഡിലീറ്റ്‌ ചെയ്‌തെന്നാണ്‌ സുനന്ദ പറഞ്ഞതെന്നും നളിനി സിംഗ് വ്യക്തമാക്കി. 
 
ജനവരി 17 നാണ്‌ സുനന്ദയെ ഡല്‍ഹിയിലെ ലീലാ പാലസ്‌ ഹോട്ടലില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. മരണമടയുന്നതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പാകിസ്‌ഥാനി 
മാധ്യമപ്രവര്‍ത്തകയുമായി തരൂരിന്‌ ബന്ധമുണ്ടെന്ന സംശയം സുനന്ദ പരസ്യമായി പറയുകയും ചെയ്‌തിരുന്നു. 2010 ലായിരുന്നു സുനന്ദയും ശശി തരൂരും വിവാഹിതരായത്‌. 

വെബ്ദുനിയ വായിക്കുക