സുനന്ദയുടെ വധക്കേസില്‍ ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. എസ്ടിഎഫ് വസന്തവിഹാര്‍ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. വസന്ത വിഹാര്‍ സ്റ്റേഷനിലെ എസിപിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി അഭിഭാഷകരുമൊത്താണ് തരൂര്‍ സ്റ്റേഷനില്‍ എത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആസ്ഥാനമാണ് വസന്ത വിഹാര്‍ പൊലീസ് സ്റ്റേഷന്‍. ആദ്യ ഘട്ട ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശശി തരൂരിനെ മൂന്ന് വട്ടം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘത്തില്‍ രണ്ട് ഡിസിപിമാരും രണ്ട് ഇന്‍സ്പെക്ടറുമാരുമുണ്ടെന്നാണ് സൂചന.
നേരത്തെ സുനന്ദയുടെ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂരിന് ദില്ലി പൊലീസ് നോട്ടീസ് അയച്ചിരിന്നു. അന്വേഷണത്തില്‍ സഹകരിക്കണമെന്നും നോട്ടീസില്‍ ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിലെ എല്ലാ സാക്ഷികളുടെയും മൊഴി ദില്ലി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിനെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.