തന്നെ അലട്ടുന്നത് ചുറ്റുമുളള അഴിമതിയാണെന്ന് ശശി തരൂര്‍

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (12:07 IST)
മോഡി പ്രശംസ നടത്തി നടപടി നേരിട്ട ശശിതരൂര്‍ എംപി പുതിയ പാതയില്‍. രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രശ്‌നം അഴിമതിയും കൈക്കൂലിയുമെന്നാണ് അദ്ദേഹം ഓണ്‍ലൈന്‍ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ അഴിമതി നമുക്ക് ഇതുവരെ തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിലെ വീഴ്ച്കള്‍ രാഷ്ട്രീയത്തില്‍ കാലുവെച്ച നാളുകള്‍ മുതല്‍ തന്നെ അലട്ടിയിരുന്നതായും ശശിതരൂര്‍ എംപി ലേഖനത്തില്‍ എഴുതുന്നു. കൈക്കൂലി പെരുകിയതോടെ ഇടത്തരക്കാരേക്കാള്‍ ബുദ്ധിമുട്ടുന്നത് ദരിദ്രരാണ്. കൈക്കൂലി വാങ്ങുന്നവര്‍ മാത്രമല്ല, അത് കൊടുക്കുന്നവരും കുറ്റക്കാരാണെന്നും അദ്ദേഹം എഴുതുന്നു.

രാജ്യത്തെ വന്‍ അഴിമതികള്‍ തുടച്ചുനീക്കാന്‍ സാമ്പത്തിക ഉദാരവല്‍കരണം കൊണ്ട് പറ്റുമെന്നായിരുന്നു തന്റെ വിശ്വാസം. സമൂഹത്തിന്റെ താഴെ തട്ടില്‍ ഇപ്പോഴും അഴിമതി തുടരുന്നു. ഇത് മാറ്റിയെടുക്കാന്‍ നിയമങ്ങള്‍ മാത്രം പോരാ. സമൂഹത്തിന്റെ ചിന്താഗതിയില്‍ തന്നെ മാറ്റം വേണം. അഴിമതിയില്‍ നിന്നും മുക്തമായ ഇന്ത്യയ്ക്കായി ശക്തമായ ബഹുജനപ്രക്ഷോഭം ആവശ്യമാണെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക