പോപ് ഇതിഹാസം മൈക്കിൾ ജാക്‌സണെതിരെ രൂക്ഷ വിമർശനവുമായി കൊറിയോഗ്രാഫർ രംഗത്ത്. മൈക്കിൾ ജാക്‌സൺ തന്നെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി ഓസ്ട്രേലിയൻ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഏഴ് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ തന്നെ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ട് എന്നാണ് കൊറിയോഗ്രാഫർ പറയുന്നത്.
സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചെറുപ്പം മുതൾ മൈക്കിൾ ജാക്‌സൺ തങ്ങളെ ശാരീരികമായി പീഡിപ്പിക്കുന്നതും ശേഷം അതിൽ നിന്നുള്ള അതിജീവവനവുമായി ബന്ധപ്പെട്ടതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.