വിദ്യാര്‍ഥിനികള്‍ നടത്തിയ പെണ്‍വാണിഭ കേന്ദ്രം പൊലീസ് പൂട്ടിച്ചു
ഇന്റെര്‍നെറ്റ് കഫെ നടത്തുന്നതിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പെണ്‍വാണിഭകേന്ദ്രം പൊലീസ് പൂട്ടിച്ചു. ഹരിയാനയിലെ റോതക്കിലാണ് സംഭവം. കമിതാക്കളും ഒരേകോളേജില്‍ പഠിക്കുന്നവരുമായ ഏഴോളം പേരേയാണ് പൊലീസ് പിടിക്കുടിയത്.
ഇവരില്‍ നാലുപേര്‍ വിദ്യാര്‍ഥിനികളാണ്. കഫെ നടത്തിയിരുന്നത് ഈ വിദ്യാര്‍ഥിനികളാണെന്ന് പൊലീസ് പറയുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. പോലീസ് റെയ്ഡിനെത്തിയപ്പോള്‍ കഫെയിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ പിടികൂടുകയായിരുന്നു.
കഫെയില്‍ നിന്നും നിരവധി അശ്ലീല സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ കൂടുതലാളുകളും ഒരേ കോളേജില്‍ പടിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.