ഛത്തീസ്ഗഡിലെ നാരയണ്‍പൂര്‍ ജില്ലയില്‍ ഒരു വനിതാ പ്രവര്‍ത്തക അടക്കം ഏഴു മാവോയിസ്റ്റുകള്‍ കീഴടങ്ങി. കീഴടങ്ങിയ സുക്‌ലി വദ്ദേ എന്ന വനിതാ പ്രവര്‍ത്തക കിസ്കോഡ മേഖലയിലെ മാവോയിസ്റ്റുകളുടെ മെഡിക്കല്‍ സംഘത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉന്നത നക്സല്‍ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇവര്‍ക്ക്.