ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ല; സംതൃപ്‌തനല്ലെങ്കില്‍ ഉപഭോക്താവിന് പണം നല്‍കാതിരിക്കാം
ഹോട്ടലുകളില്‍ സേവന നികുതിക്കു പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. സംതൃപ്തനല്ലെങ്കില്‍ ഉപഭോക്താവിന് സര്‍വീസ് ചാര്‍ജ് നല്‍കാതിരിക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വ്യക്തമാക്കി
ഹോട്ടലുകള്‍ പലതും ടിപ്പ് സ്വീകരിക്കുന്നതിന് പകരം സര്‍വീസ് ചാര്‍ജ് എന്നനിലയില്‍ തന്നെ പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ഇടപെട്ട് നടപടി സ്വീകരിച്ചത്. ഭക്ഷണത്തിന്റെ വിലയുടെ അഞ്ച് മുതല്‍ 20 ശതമാനംവരെ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുവെന്നാണ് പരാതി.
പുതിയ നിര്‍ദേശം എല്ലാ ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്ക് കാണാവുന്ന തരത്തില്‍ അറിയിപ്പായി സ്ഥാപിക്കാന്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.