ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നത് സ്ഥിരവരുമാനവും താമസ സൈകര്യവുമില്ലാത്തവര്‍

Webdunia
വെള്ളി, 3 ജൂലൈ 2015 (14:53 IST)
രാജ്യത്തിന്റെ സാമൂഹിക-സാന്പത്തിക ജാതി സെൻസസ് കേന്ദ്ര ഗവൺമെന്റ് പുറത്തുവിട്ടു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയാണ് സെൻസസ് പുറത്തുവിട്ടത്. ഗ്രാമപ്രദേശങ്ങളിലെ മൂന്നിൽ ഒരു വീട്ടിൽ ഇപ്പോഴും സ്ഥിരവരുമാനമില്ലെന്നും ഒറ്റ മുറികളുള്ള കുടിലുകളിലാണ് അവർ താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

രാജ്യത്തെ 4.6 ശതമാനം ഗ്രാമവാസികൾ ആദായനികുതി അടയ്ക്കുന്നുണ്ട്, അവയിൽ പത്ത് ശതമാനം വീടുകളിലേ സ്ഥിരവരുമാനമുള്ളു. എസ്.സി വിഭാഗത്തിൽപ്പെട്ട വീടുകളിൽ 3.49 ശതമാനവും എസ്.ടി വിഭാഗത്തിൽപ്പെട്ട 3.34 ശതമാനവും ജനങ്ങൾ ആദായനികുതി അടയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമ നിർമാണത്തിന് സഹായകമാകുന്ന പ്രത്യേക പ്രദേശങ്ങൾ, ജാതി, സാന്പത്തിക സംഘങ്ങൾ എന്നിവ കണക്കിലെടുത്ത് 1931ന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു സെൻസസ് നടത്തുന്നത്.

ഗ്രാമവികസന മന്ത്രാലയം 2011 മുതൽ ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തയിരുന്നു. ഈ വിവരങ്ങൾ ഇന്ത്യയുടെ യാഥാർത്ഥ്യത്തെ പ്രതിദ്ധ്വനിപ്പിക്കുമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിയമനിർമാണത്തിന് ഇവ വളരെ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനു ശേഷം അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്തുണ ആവശ്യമുള്ളവർക്ക് സഹായം നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.