ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു; ആംനസ്റ്റി ഇന്ത്യയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

ചൊവ്വ, 16 ഓഗസ്റ്റ് 2016 (07:46 IST)
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ശനിയാഴ്ച ബെംഗളൂരുവിൽ ആംനസ്റ്റി നടത്തിയ സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും മുഴക്കിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 
 
സെമിനാറിലേക്ക് ഇടിച്ചു കയറിയ ഒരു കൂട്ടം വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് പരാതി. എ ബി വി പിയുടെ പരാതിയെതുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹത്തിന് പുറമെ കലാപത്തിന് ആഹ്വാനം, നിയമവിരുദ്ധമായി കൂട്ടം ചേരൽ തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചായിരുന്നു സെമിനാർ. 

വെബ്ദുനിയ വായിക്കുക