വിഘടനവാദി നേതാവ് സയിദ്‌ അലിഷാ ഗിലാനിയെ വീണ്‌ടും വീട്ടുതടങ്കലില്‍

ഞായര്‍, 23 ഓഗസ്റ്റ് 2015 (13:11 IST)
ഹുറിയത്ത്‌ കോണ്‍ഫറന്‍സ്‌ നേതാവ്‌ സയിദ്‌ അലിഷാ ഗിലാനിയെ വീണ്‌ടും വീട്ടുതടങ്കലില്‍. നേരത്തെ പാക്‌ സുരക്ഷാ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസ്‌ ഹുറിയത്ത്‌ നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചതിനെ തുടര്‍ന്ന്‌ സയിദ്‌ അലിഷാ ഗിലാനിയെ കഴിഞ്ഞയാഴ്‌ച വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ പിന്നീട്‌ ഉപാധികളോടെ വിട്ടയക്കുകയും ചെയ്‌തിരുന്നു.

ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ്‌ നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന്‌ ഗിലാനിയോട്‌ പോലീസ്‌ നേരത്തേ ആവശ്യപ്പെട്ടിരുന്നു.സര്‍താജ്‌ അസീസുമായുള്ള കൂടിക്കാഴ്‌ചക്ക്‌ ഡല്‍ഹിയിലെത്തിയ കാഷ്‌മീര്‍ വിമതനേതാക്കളായ ഷബീര്‍ ഷാ, ബിലാല്‍ ലോണ്‍ എന്നിവരെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ശ്രീനഗറില്‍നിന്നെത്തിയ ഇരുവരെയും കൂടെയുണ്‌ടായിരുന്നവരെയും ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക