ബീഹാറില്‍ 'സതി' അനുഷ്ഠിക്കപ്പെട്ടു; സ്ത്രീ ചിതയില്‍ ചാടി മരിച്ചു

Webdunia
ഞായര്‍, 14 ഡിസം‌ബര്‍ 2014 (15:49 IST)
ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കിയ സതി സബ്രദായം വീണ്ടും നടന്നതായി റിപ്പോര്‍ട്ട്. ബീഹാറിലെ സഹര്‍സ ജില്ലയിലെ പര്‍മാനിയ എന്ന ഗ്രാമത്തിലെ ഗഹ്വ ദേവി (70)യെന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗഹ്വ ദേവിയുടെ ഭര്‍ത്താവ് മരിച്ചത്. മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം ചിതയില്‍ വെച്ച് കത്തിച്ച ശേഷം ബന്ധുക്കള്‍ മടങ്ങിയതിന് പിന്നാലെയാണ് ഗഹ്വ ദേവിയാണ് ചിതയിലേക്ക് ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗഹ്വ ദേവിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരികെ എത്തിയപ്പോഴാണ് ഇവര്‍ ചിതയില്‍ ചാടിയതായി മനസിലാക്കിയത്. അതേസമയം വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ തീയില്‍ വീണ ഗഹ്വ ദേവിയെ രക്ഷിക്കാന്‍ പോലും ശ്രമിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടും ഉണ്ട്.

പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും, അച്ഛന്‍ മരിച്ച് അധികം കഴിയും മുമ്പ് തന്നെ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതാണെന്നും ഇവരുടെ മകന്‍ രമേഷ് മണ്ഡല്‍ പറഞ്ഞു. അച്ഛന്റെ അതേ ചിതയില്‍ തന്നെ അമ്മയ്ക്കും ചിതയൊരുക്കുക മാത്രമായിരുന്നെന്നാണ് രമേഷ് പൊലീസിനോട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സഹര്‍സ ഡെപ്യൂട്ടി എസ്പി അരവിന്ദ് കുമാര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.