സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫിസില്‍ റെയ്ഡ്; 20 കോടി രൂപ പിടിച്ചു
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫിസില്‍ ആദായനികുതി റെയ്ഡിനെ തുടര്‍ന്ന് 20 കോടി രൂപ പിടിച്ചെടുത്തു.
9 ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തത്. ഹവാല ഇടപാടിനാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത പൊലീസിലെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെയാണ് പണം പിടികൂടിയത്.ദുബായിലേക്ക് പണം കടത്താനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.