അബ്ദുള്ളക്കുട്ടി പ്രയോഗിക്കുന്നത് സന്തോഷ് പണ്ഡിറ്റിന്റെ തന്ത്രമെന്ന് വീക്ഷണം ലേഖനം
എ പി അബ്ദുള്ളക്കുട്ടിയെ സന്തോഷ് പണ്ഡിറ്റിനോട് ഉപമിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ലേഖനം.വീക്ഷണത്തിലെ വാരവിശേഷത്തിലാണ് എപി അബുദുള്ളകുട്ടിയെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അടങ്ങിയിരിക്കുന്നത്.
അബ്ദുള്ളക്കുട്ടി തന്റെ പുസ്തകത്തിന് പ്രചാരം ലഭിക്കുന്നതിനായി സന്തോഷ് പണ്ഡിറ്റ് പിന്തുടരുന്ന നെഗറ്റീവ് മാര്‍ക്കറ്റിംഗ് തന്ത്രം
ഉപയോഗിക്കുകയാണ്.പ്രകാശനത്തിന് മുമ്പ് പുസ്തകം വിറ്റഴിക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് അബ്ദുള്ളക്കുട്ടിയുടേതെന്നും ഇതിലൂടെ ഒരു രൂപ പോലും ചിലവഴിക്കാതെ പുസ്തകം വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതായും പത്രം പറയുന്നു.