ദിവസവും കുട്ടികളെ സംസ്‌കൃത ശ്ലോകങ്ങൾ പഠിപ്പിക്കൂ; ബലാത്സംഗങ്ങൾ തടയാൻ പുതിയ കണ്ടെത്തലുമായി മഹാരാഷ്ട്ര ഗവർണർ

റെയ്‌നാ തോമസ്

വെള്ളി, 20 ഡിസം‌ബര്‍ 2019 (14:11 IST)
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പുതിയ കണ്ടെത്തലുമായി മഹാരാഷ്ട്ര ഗവർണർ. ബലാത്സംഗം തടയാൻ കുട്ടികളെ സംസ്‌കൃതം ശ്ലോകം പഠിപ്പിച്ചാൽ മതിയെന്നായിരുന്നു പരാമർശം. 
 
ക്രൂരമായ ബലാത്സംഗങ്ങൾ തടയുന്നതിനായി എല്ലാ ദിവസവും കുട്ടികളെ സംസ്‌കൃത ശ്ലോകങ്ങൾ പഠിപ്പിക്കുവെന്നായിരുന്നു നാഗ്‌പൂർ സർവകലാശാല അധികൃതരോട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍