കർഷകരുടെയും വ്യവസായികളുടെയും പ്രശ്നങ്ങൾ കേൾക്കുന്ന സർക്കാറാണ് നമ്മുടേത്. കഴിഞ്ഞ അഞ്ച്-ആറ് വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുകയായിരുന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയത്. സമ്പദ് വ്യവസ്ഥയെ അച്ചടക്കത്തിലെക്കെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു അവ.വ്യവസായ മേഖല വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
എൻ ഡി എ സർക്കാറിന്റെ കാലഘട്ടത്തിൽ സുതാര്യതയും കാര്യക്ഷമതയും നിലനിർത്തുന്നതിനായി മുഖം നോക്കാതെയുള്ള നികുതി ഘടനയിലേക്കാണ് നമ്മൽ നീങ്ങിയത്. അതിന്റെ ഫലമായി തന്നെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം വർധിച്ചു. എഫ് ഡി ഐ എന്നാൽ ഞാൻ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണെന്നും ഒന്ന് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് എന്നതാണെങ്കിൽ തന്റെ എഫ് ഡി ഏ എന്നത് ''ഫസ്റ്റ് ഡെവലപ് ഇന്ത്യ'' എന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി.