മതവികാരം വ്രണപ്പെടുത്തിയതിന് സല്ലുവിനെതിരെ കേസ്

വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (16:30 IST)
സല്‍മാന്‍ ഖാനെതിരെ വീണ്ടും കേസ്.മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിലാണ് സല്ലുവിനെതിരെ പുതിയ കേസ്.ആസിം മുഹമ്മദ് ആരിഫ് എന്ന ആളാണ് സല്ലുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് സല്‍മാനെതിരെ പൊലീസ് കേസെടുത്തു.

സല്‍മാന്‍ ഖാന്റെ എന്‍ ജി ഒ മുംബൈയില്‍ സംഘടിപ്പിച്ച സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ അല്ലാഹ് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഒരു മോഡല്‍  റാംപിലെത്തിയെന്നാതാന് സല്‍മാനെതിരെയുള്ള ആരോപണം.
ഐ പി സി സെക്ഷന്‍ 295 എ പ്രകാരമാണ് സല്‍മാനെതിരെ കേസെടുത്തിരിക്കുന്നത് കേസ്.

സല്‍മാനെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും എന്നും പരാതി പോലീസ് അന്വേഷിക്കുന്നുണ്ടെന്നും  സംഭവം അന്വേഷിക്കുന്ന പൊലീസ് ഓഫീസറായ ദിലീപ് ചവാന്‍ പറഞ്ഞു.

ഇതാദ്യമായല്ലെ സല്‍മാന്‍ വിവാദത്തില്‍ പെടുന്നത് കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയതിനും സല്‍മാന്റെ പേരില്‍ പോലീസ് കേസുകളുണ്ട്





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക