റോഡില്‍ കിടന്നുറങ്ങുന്നവര്‍ പട്ടികള്‍; സല്‍മാനെ പിന്തുണച്ച് കൊണ്ടുള്ള ഗായകന്റെ പരാമര്‍ശം വിവാദത്തില്‍
ബുധന്‍, 6 മെയ് 2015 (18:32 IST)
ഹിറ്റ്-ആന്‍ഡ്-റണ്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയ ഗായകനും സംഗീതജ്ഞനും ആയ അഭിജിത് ഭട്ടാചാര്യയുടെ ട്വീറ്റ് വിവാദത്തില്‍.
റോഡില്‍ കിടന്നുറങ്ങുന്നത് പട്ടികളാണ്, അങ്ങനെയുള്ളവര്‍ ചിലപ്പോള്‍ ചത്തെന്നും ഇരിയ്ക്കും. റോഡ് എന്ന് പറയുന്നത് ദരിദ്രന്റെ അച്ഛന്റെ വകയൊന്നും അല്ല. ഞാനും ഒരു വര്‍ഷത്തോളം വീടില്ലാത്തവനായിരുന്നു. പക്ഷേ റോഡില്‍ കിടന്നുറങ്ങിയിട്ടില്ല അഭിജിത് ട്വിറ്ററില്‍ പറഞ്ഞു. ഇതുകൂടാതെ മറ്റൊരു ട്വീറ്റില്‍ റോഡുകളും നടപ്പാതകളും ഉറങ്ങാനുള്ളതല്ല, സംഭവിച്ചത് മദ്യത്തിന്റേയോ ഡ്രൈവറുടേയോ തെറ്റല്ലെന്നും ഇദ്ദേഹം പറയുന്നു.
അഭിജീത്തിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. അതിനിടെ കേസില്‍ സല്‍മാന്‍ഖാന് കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു