കേസില്‍ നിന്നൊഴിവാകാന്‍ സല്‍മാന്‍ അഞ്ചു ലക്ഷം വാഗ്ദാനം ചെയ്തതായി സാക്ഷികള്‍

ബുധന്‍, 7 മെയ് 2014 (19:01 IST)
വാഹനാപകടക്കെസിലെ സാക്ഷിയ്ക്ക് സല്‍മാന്‍ ഖാന്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. കേസില്‍ സാക്ഷി പറയുന്നതില്‍ നിന്നൊഴിവാകാനാണ് ഇത്രയും തുക സല്‍മാന്‍ ഘാന്‍ സാക്ഷിക്കായി കൈക്കൂലി നല്‍കാമെന്ന് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തല്‍ പുറത്തു വന്നതൊടെ സല്‍മാന്റെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് പോവുകയാണ്. 2002 സെപ്തംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ കാറിടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കര്‍ണാടക സ്വദേശിയായ സാംബ ഗൗഡയാണ് ആദ്യ സാക്ഷി. അന്ന് ഓടിച്ചിരുന്ന കാറിന്റെ പല ഭാഗങ്ങള്‍ ഗൗഡ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് സാക്ഷി വിസ്താരത്തിനു മുമ്പൊരു ദിവസം പനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോണ്‍ സന്ദേശം വന്നതായി പൊലീസ് പറഞ്ഞു.  

രണ്ടാം സാക്ഷിയായ ഒരു മുഹമ്മദ് കലിം ഇക്ബാല്‍ പഠാന് വിചാരണയ്ക്കു മുമ്പ് അഞ്ചുലക്ഷം തരാം കെസില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അജ്ഞാതന്‍ ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ സല്‍മാന്‍ അപകടത്തിനു ശേഷം കാറില്‍ നിന്നിറങ്ങിയോടുന്നത് കണ്ടതായി സാക്ഷി പറഞ്ഞിരുന്നു.

ഇരുവര്‍ക്കും നിരവധി തവണ ഫോണ്‍ കോളുകള്‍ നേരിടേണ്ടി വന്നതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇതില്‍ അന്വേഷണം നടത്തി മെയ് ഒമ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിചാരണക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക