സംപൂജ്യനായ സച്ചിന്‍ രാജ്യസഭയില്‍ നിന്ന് വിട്ടുനില്‍ക്കും
ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കര്‍ രാജ്യസഭയുടെ ഇപ്പോൾ നടക്കുന്ന സമ്മേളനം കഴിയും വരെ അവധില്‍ പ്രവേശിച്ചു. ചികിത്സാപരമായ ചില ആവശ്യങ്ങളുള്ളതിനാല്‍ അവധി വേണമെന്ന് കാട്ടി സച്ചിന്‍ നല്‍കിയ അപേക്ഷ രാജ്യസഭാ ചെയർമാൻ ഹമീദ് അൻസാരി സ്വീകരിക്കുകയായിരുന്നു.
തനിക്ക് സഭയോട് അനാദരവുള്ളതുകൊണ്ടല്ല താൻ സഭയിൽ എത്താതിരുന്നതെന്ന് സച്ചിൻ പറഞ്ഞു. ഇംഗളണ്ടില്‍ നിന്ന് വന്ന ശേഷം തനിക്ക് ഡൽഹിയിൽ നിൽക്കണമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ സഹോദരൻ അജിത്തിന് അടിയന്തരമായി ഒരു ബൈപ്പാസ് സർജറി ആവശ്യമായിരിക്കുകയാണ്. ഈ സമയത്ത് തനിക്ക് സഹോദരനൊപ്പം നിൽക്കേണ്ടതുണ്ട്. അതിനാലാണ് തനിക്ക് സഭയിൽ എത്താൻ സാധിക്കാതിരുന്നതെന്നും സച്ചിൻ വ്യക്തമാക്കി.