സച്ചിന് ഭാരത രത്ന നല്‍കിയതിനെ വിമര്‍ശിച്ച കട്ജുവിനെതിരെ ആഞ്ഞടിച്ച് ശിവസേന
സച്ചിന് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കിയതിനെ വിമര്‍ശിച്ച കട്ജുവിനെതിരെ ആഞ്ഞടിച്ച് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് കട്ജുവിനെ ശിവസേന നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.സച്ചിനെയും രേഖയെയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.
കായിമേഖലയോടും കലാരംഗത്തോടുമുള്ള ആദര സൂചകമായാണെന്നും.പ്രധാനപ്പെട്ട ഒരു സ്ഥാനത്തു നിന്നും വിരമിച്ചതിന് ശേഷമാണ് കട്ജു പ്രസ് കൗണ്‍സില്‍ ചെയര്‍മാനാകുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലത്ത് കൗണ്‍സിലിന്റെ ഏത് പ്രവര്‍ത്തനമാണ് മെച്ചപ്പെട്ടതെന്ന് അദ്ദേഹത്തിന് പോലും പറയാനാകില്ലെന്നും മുഖപ്രസംഗം പറയുന്നു. സച്ചിനോടൊപ്പം ധ്യാന്‍ ചന്ദിനും ഭാരത് രത്‌നയ്ക്ക് അര്‍ഹതയുണ്ട് അദ്ദേഹത്തിനും ഭാരത് രത്‌ന നല്‍കേണ്ടതായിരുന്നു ഇതില്‍ യു പി എ സര്‍ക്കാര്‍ വീഴ്ച വരുത്തി മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
നേരത്തെ രാജ്യസഭയില്‍ ഹാജരാകാതിരുന്ന സച്ചിനെയും രേഖയെയും കട്ജു ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു ട്വിറ്ററിലെ കുറിപ്പില്‍ സച്ചിന് ഭാരത് രത്‌ന നല്‍കിയത് രാജ്യത്തിന് കളങ്കമായെന്നും പറഞ്ഞിരുന്നു.