ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നാലുപേര്‍ മരിച്ചു
കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു അപകടം. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം.
അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘവും സ്ഥലത്തെത്തുകയും അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുകയുമയിരുന്നു. അപകടത്തില്‍ പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.