ഹൈന്ദവ ഏകീകരണം: ആര്‍എസ്‌എസ് തലവന്‍ കേരളത്തിലേക്ക് വരുന്നു
ബുധന്‍, 4 നവംബര്‍ 2015 (14:10 IST)
കേരളത്തിലെ മുസ്‌ലിം ജനസംഖ്യാ വർധനയുടെ പശ്ചാത്തലത്തിൽ ഹൈന്ദവ ഏകീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ മധുകര്‍ ഭാഗവത് കേരളത്തിലേക്ക് എത്തുന്നു.
കണ്ണൂരിലേക്കാണ് മോഹന്‍ ഭാഗവത് എത്തുന്നത്. റാഞ്ചിയിൽ ചേർന്ന ആർഎസ്എസ് ദേശീയ നേതൃയോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഹൻ ഭഗവതിന്റെ കണ്ണൂർ സന്ദർശനം.
നവംബര്‍ 18, 19 തീയതികളിൽ കണ്ണൂരിൽ എത്തുന്ന ഭാഗവത് ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. സംസ്ഥാനത്തെ ജില്ലാതല ആർഎസ്എസ് പ്രവർത്തക ക്യാംപിലും അദ്ദേഹം പങ്കെടുക്കും. കേരളത്തില്‍ അടുത്ത വര്‍ഷം മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആവശ്യമായ നിര്‍ദ്ദേശങ്ങളും ബിജെപി സംസ്ഥാന ഘടകത്തിന് നല്‍കും.
ബിജെപിയും സാമുദായിക സംഘടനകളുമായുള്ള ബന്ധം ഊഷ്മളമാക്കാൻ സംഘടനാതലത്തിൽ സ്വീകരിക്കേണ്ട നടപടികളും ആർഎസ്എസ് സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാകും. ബിജെപിയിൽ മണ്ഡലംതലം മുതൽ പ്രമുഖ സ്ഥാനങ്ങളില്‍ ആര്‍എസ്‌എസ് നേതാക്കള്‍ പിടിമുറുക്കും.
ഇതിനാവശ്യമായ തരത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ബിജെപി ഘടകത്തില്‍ അഴിച്ചുപണിയുണ്ടാകും. ഇതിനാവശ്യമായ ചരടുവലികള്‍ക്ക് കൂടിയാണ് ഭാഗവത് എത്തുന്നത്.
എസ്‌എന്‍ഡിപിക്ക് പുറമെ എന്‍എസ്‌എസുമായി സൌഹൃദം സ്ഥാപിക്കുന്നതിനായി ആവശ്യമായ മാറ്റങ്ങള്‍ ബിജെപിയില്‍ ഉബ്ണ്ടാക്കുമെന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകള്‍. ഭാഗവതിന്റെ സന്ദര്‍ശനം ബിജെപിന്‍ നേതാക്കാള്‍ക്ക് പുറമെ ഇടത് പക്ഷവും വലതുപക്ഷവും കരുതലൊടെയാണ് വീക്ഷിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്‌എസ് മുന്നിട്ടിറങ്ങിയേക്കുമെന്ന് തന്നെയാണ് വിവരം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഭാഗവത് പ്രവര്‍ത്തകര്‍ക്ക് നല്‍കിയേക്കുമെന്ന് തന്നെയാണ് വിവരം.