പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് ആര്‍എസ്എസ്
രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാരും കലാകാരന്മാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് ആര്‍എസ്എസ്. കപട മതേതരവാദികളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും നിരാശ ബാധിച്ചവര്‍ക്ക് വിമര്‍ശിക്കാനുള്ള തെരുവ് ചെണ്ട അല്ല ആര്‍എസ്എസ് എന്നും ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്തേത്രയ ഹോസബലെ പ്രതികരിച്ചു.
റാഞ്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലില്‍ സംസാരിക്കുകയായിരുന്നു ദത്തേത്രയ ഹോസബലെ. കശ്മീരില്‍ പണ്ഡിറ്റുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ആരും പ്രതിഷേധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.