ബ്രിട്ടീഷ് മോഡലില്‍ റോഡ് നിയമം, ലംഘിച്ചാല്‍ കുടുംബം വില്‍ക്കേണ്ടിവരും!
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (16:00 IST)
രാജ്യത്തേ റോഡ് നിയമങ്ങള്‍ അടിമുടി അഴിച്ചു പണിത് ബ്രിട്ടീഷ് മോഡലില്‍ പരിഷ്കരിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളും റോഡ് നിയമ ലംഘനങ്ങളും കുറച്ചുകൊണ്ട് വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
റോഡപകടങ്ങള്‍ ദിനമ്പ്രതി രാജ്യത്ത് 380 പേര്‍ കൊല്ലപ്പെടുന്നതായാണ് കണക്ക. ഇതിന് അറുതിവരുത്താനായാണ് സര്‍ക്കാര്‍ തീരുമാനം. ബ്രിട്ടീഷ് റൊഡ് നിയമങ്ങളുടെ മാതൃകയില്‍ രജ്യത്തേ നിയമങ്ങള്‍ പൊളിച്ചടുക്കുന്നതൊടെ നിയമം ലംഘിക്കുന്നവര്‍ കൂടിയത് ഒരുലക്ഷം രൂപവരെ പിഴ അടക്കേണ്ടതായി വരും. കൂടാതെ ലൈസന്‍സ് അഞ്ചുവര്‍ഷത്തേക്ക് കാന്‍സല്‍ ചെയ്യാനോ പൂര്‍ണ്ണമായും റദ്ദുചെയ്യാനൊ സാധ്യതയുണ്ട്.
ഓരോ ഡ്രൈവിങ് നിയമലംഘനവും സംഭവിക്കുമ്പോള്‍ ഒരു നിശ്ചിത നെഗറ്റീവ് പൊയിന്റ് പിഴയോടൊപ്പം ലൈസന്‍സില്‍ നല്‍കും. ഇത്തരത്തില്‍ ഒരു ഡ്രൈവറുടെ ലൈസന്‍സില്‍ 12 നെഗറ്റീവ് പോയിന്റുകള്‍ ഉണ്ടാകുമ്പോള്‍ അയാളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇത്തരത്തില്‍ ഡ്രൈവര്‍ മറ്റൊരു 12 നെഗറ്റീവ് പോയിന്റുകള്‍ കൂടി നേടിയാല്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്യും.
ഒരുയാത്രക്കിടയയില്‍ തന്നെ നാല് പ്രധാന പിഴവുകള്‍ വരുത്തിയാല്‍ ഒരു ലക്ഷം രൂപ വരെ പിഴയായി ഈടാക്കാനും സാധ്യതയുണ്ട്. പോരാത്തതിന് അമിത വേഗതയില്‍ വണ്ടിയോടിച്ചാല്‍ പോക്കറ്റ് കീറുന്ന തരത്തിലാകും പിഴ അടിക്കുക. വേഗത്തിനനുസരിച്ച് 5000, 10000, 25000 എന്നിങ്ങനെ മൂന്നു വിധം ക്ലാസ്സുകളായിട്ടാകും പിഴ ഈടാക്കുക്ക. ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 10000 രൂപ ആയിരിക്കും പിഴ. രജിസ്‌ട്രേഷന്‍ ഇല്ലാത്ത വണ്ടി ഓടിച്ചാല്‍ പിഴ ഒരു ലക്ഷം ആയിരിക്കും.
മദ്യപിച്ച് വാഹനമൊടിച്ച് പിടിക്കപ്പെട്ടാല്‍ മൂത്രത്തിലെ ആല്‍ക്കഹോളിന്റെ അളവനുസരിച്ച് പിഴയീടാക്കാനും സാധ്യതയുണ്ട്. 30 മുതല്‍ 100 വരെ മില്ലിഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ 25000 രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടി ഒരുമിച്ചോ നല്‍കാം. ഇതിന് മുകളില്‍ ആണ് മദ്യത്തിന്റെ അളവെങ്കില്‍ 50000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ആയിരിക്കും ശിക്ഷ. എന്നുവച്ചാല്‍ ഒരു ലാര്‍ജ് അടിച്ച് വണ്ടി ഓടിച്ചാല്‍ പോലും 25000 രൂപ പിഴ ലഭിക്കാമെന്നര്‍ത്ഥം.
തയ്യാറായി വരുന്ന നിയമം പാസായാല്‍ ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, മോട്ടോര്‍ സൈക്കിളില്‍ മൂന്ന് പേരെ ഇരുത്തി ഓടിക്കുക, മദ്യപിച്ച് വാഹനമോടിക്കല്‍, രജിസ്‌ട്രേഷനില്ലാതെ വാഹനം ഉപയോഗിക്കല്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രമോട്ടോര്‍ വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 2500 രൂപ പിഴയും നെഗറ്റീവ് പോയിന്റും ചുമത്തും.
നിയമം നടപ്പാക്കുമ്പോള്‍ നെഗറ്റീവ് പോയിന്റിലൂടെ ലൈസന്‍സ് നഷ്ടപ്പെട്ട ഡ്രൈവര്‍ക്ക് അത് വീണ്ടും തിരിച്ചു കിട്ടണമെങ്കില്‍ കര്‍ക്കശമായ കടമ്പകളുള്ള ടെസ്റ്റ് പാസാകേണ്ടി വരും. മദ്യപിച്ച് വണ്ടിയോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ഒറ്റയടിക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള പിഴ ലഭിക്കും. മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയാല്‍ കൊലക്കുറ്റത്തിനാകും കേസ് ചാര്‍ജ് ചെയ്യുക.
പാശ്ചാത്യ രാജ്യങ്ങളിലെ റൊഡ് നിയമങ്ങള്‍ പ്രകാരം പരിഷകരിച്ച പുതിയ റോഡ് നിയമത്തിന്റെ കരട് തയ്യാറായാല്‍ സംസ്ഥാനങ്ങളുടെ അഭ്പ്രായം കേന്ദ്ര സര്‍ക്കാര്‍ തേടും അതുന് ശേഷം റോഡ് നിയമങ്ങള്‍ കര്‍ക്കശമാക്കാനുള്ള ഒരു ബില്‍ വിന്റര്‍ സെഷനില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.