ഉത്തര്‍പ്രദേശില്‍ വാഹനാപകടം; നാലു മരണം, 45 പേര്‍ക്കു പരുക്ക്

ചൊവ്വ, 24 നവം‌ബര്‍ 2015 (16:01 IST)
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വാഹനാപകടത്തില്‍ ആറു വയസുകാരി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. 45 പേര്‍ക്കു പരിക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും പരുക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടുമെന്നാണ് ലഭിക്കുന്ന വിവരം.

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കുട്ടിയിടിച്ചാണു അപകടമുണ്ടായത്. വിവാഹസംഘം യമുമനഗറില്‍ നിന്നും രാംരാജിലേക്കു പോകുന്നതിനിടെ ജന്‍സാത് ബൈപാസിലാണു അപകടം. അപകടം ഉണ്ടായ ഉടനെ സമീപവാസികളും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയാണോ എന്നു പരിശേധിച്ചു വരുകയാണ്.

വെബ്ദുനിയ വായിക്കുക