കഴിഞ്ഞവര്‍ഷം രാജ്യത്ത് നടന്ന വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 75, 048 യുവജീവനുകള്‍. 15 വയസ്സിനും 34 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ കണക്കാണ് ഇത്. റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേ മന്ത്രാലയം ആണ് 2014ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തുവിട്ടത്. അപകടങ്ങളില്‍ മരിച്ചവരില്‍ 82 % ഉം പുരുഷന്മാരാണെന്നാണ് കണക്കുകള്‍.
റോഡപകടങ്ങളില്‍ മരിച്ചവരില്‍ 15 - 34 പ്രായമുള്ളവര്‍ 53.8% ഉം 35 - 64 പ്രായമുള്ളവര്‍ 35.7 % ഉം ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ 35 - 65 പ്രായമുള്ളവര്‍ 49, 840 ആണ്.
അതേസമയം, കേരളത്തിലും കര്‍ണ്ണാടകയിലും റോഡപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഏറ്റവും അധികമുള്ളത്. കര്‍ണ്ണാടകയില്‍ 26, 628 പേരും കേരളത്തില്‍ 26, 219 പേരും റോഡപകടങ്ങളില്‍ പെട്ട് ചികിത്സയില്‍ കഴിയുന്നു. മഹാരാഷ്‌ട്ര, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ തൊട്ടു പിന്നില്‍.