കാര്യങ്ങൾ ദിനകരന് അത്ര എളുപ്പമാകില്ല? ശത്രുക്കൾ പണി തുടങ്ങി
വ്യാഴം, 28 ഡിസംബര്‍ 2017 (10:59 IST)
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് നോട്ടീസ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മിഷനാണ് ദിനകരൻ ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടിസ് അയച്ചത്.
ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനാണ് ജയയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റിയുള്ള വിവരങ്ങൾ തേടി നോട്ടിസ് അയച്ചത്. ദിനകരനെ കൂടാതെ, ജയിലിലായ വികെ ശശികലയുടെ ബന്ധു കൃഷ്ണപ്രിയ, രണ്ട് സർക്കാർ ഡോക്ടർമാർ തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചത്.
ജയയുടെ ബന്ധു ദീപ ഉൾപ്പെടെയുള്ളവർ കമ്മിഷനു മുൻപാകെ മൊഴി കൊടുക്കാൻ എത്തിയിരുന്നു. ആർ കെ നഗറിലെ ഉഒഅതെരഞ്ഞെടൽപ്പിൽ സമാനതകളില്ലാതെ ദിനകരൻ വിജയിച്ചതിന് പിന്നാലെ മന്നാർഗുഡി മാഫിയയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയാണ് സർക്കാർ.