2000 രൂപയുടെ കറൻസി നോട്ട് വരുന്നു; എന്തിനെന്ന് അറിയാമോ ?

ശനി, 22 ഒക്‌ടോബര്‍ 2016 (17:39 IST)
2000 രൂപാ നോട്ട് പുറത്തിറക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതായി റിപ്പോ‌ർട്ട്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് 2000 രൂപാ നോട്ട് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നോട്ടുകളുടെ ആദ്യ ഘട്ട പ്രിന്റിംഗ് മൈസൂരിലെ പ്രിന്റിംഗ് കേന്ദ്രത്തിൽ പൂർത്തിയായെന്നാണ് അറിയുന്നത്. ഇവ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ 2000 രൂപാ നോട്ട് പുറത്തിറക്കാൻ പോകുന്നു എന്ന കാര്യം കേന്ദ്ര സർക്കാരോ റിസർവ് ബാങ്കോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് ആയിരം രൂപയുടേതാണ്.

കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും 500ന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.

വെബ്ദുനിയ വായിക്കുക